ജില്ലാ സോഫ്റ്റ് ബേസ്ബോൾ യൂത്ത് ചാമ്പ്യൻഷിപ്പ് : കൈത പൊയിൽ ലിസ്സാ കോളേജും,നയൺ സ്ട്രിക്കേഴ്സ് മടവൂരും ചാമ്പ്യൻമാർ
കോടഞ്ചേരി :കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ സമാപിച്ച ജില്ലാ സോഫ്റ്റ് ബേസ്ബോൾ യൂത്ത് ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗത്തിൽ കൈതപൊയിൽ ലിസ്സാ കോളേജ്, മടപ്പള്ളി ഗവ.കോളേജിനെ 27 - 22 ന് തോൽപ്പിച്ച് ചാമ്പ്യൻമാരായി. എംജി എം ജി എം ഹൈയർ സെക്കൻ്ററി സ്കൂൾ ,കൊടുവള്ളി സൂപ്പർ കിംഗ്സിനെ 24 - 18 ന് തോൽപ്പിച്ച് മൂന്നാം സ്ഥാനവും നേടി.
പുരുഷവിഭാഗത്തിൽ നയൺ സ്ട്രിക്കേഴ്സ് മടവൂർ , മടപ്പള്ളി ഗവ.കോളേജിനെ 18 - 17 ന് തോൽപ്പിച്ച് ചാമ്പ് ൻമാരായി. എം ജി എം ഹൈയർ സെക്കൻ്ററി സ്കൂൾ, സ്പോർട്ടിങ്ങ് പ്രോവയ്ൻസ് 32 - 30 ന് തോൽപിച്ച് മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ട്രോഫികൾ വിതരണം ചെയ്തു.
പി എം എഡ്വേർഡ്, നോബിൾ കുര്യക്കോസ്, കെ.എം ജോസ്ഥ്, മാത്യു ചെമ്പോട്ടിക്കൽ, പി വി. റോക്കച്ചൻ, സിബി മാനുവൽ, ഷാജി ജോൺ, ഷിജോ സ്കറിയ, ജെഫ്രിൻ അബ്രഹാം, ജില്ലാ സെക്രട്ടറി വിപിൻ സോജൻ എന്നിവർ പ്രസംഗിച്ചു.