മാവൂർ റോയൽ ഫുട്ബോൾ അക്കാഡമി ജേതാക്കളായി
മാവൂർ:
ചെറുവണ്ണൂർ ചാലിയാർ ഫുട്ബോൾ അക്കാഡമി സംഘടിപ്പിച്ച അണ്ടർ 13 സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മാവൂർ റോയൽ ഫുട്ബോൾ അക്കാഡമി ജേതാക്കളായി.ചെറുവണ്ണൂരിൽ രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണ്ണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിൽ സോക്കർ ഒളവണ്ണയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു റോയൽ മാവൂരിൻ്റെ വിജയം.
നാല് പൂളുകളിലായി പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറിൽ മികച്ച കളിക്കാരനായി റോയൽ മാവൂരിൻ്റെ മുഹമ്മദ് അൽത്താഫും ഫോർവേഡായി സോക്കർ ഒളവണ്ണയുടെ റെമിൻ ഹസ്സനേയും തെരെഞ്ഞെടുത്തു.. വിജയികൾക്ക് ദുബായ് അറേബ്യൻ സൂക്കേഴ്സ് കോച്ച് മുഹമ്മദ് റിയാസ് ട്രോഫികൾ വിതരണം ചെയ്തു. പി.ടി. സുൽഫിഖർ മുഖ്യ പരിശീലകനായ മാവൂർ റോയൽ ഫുട്ബോൾ അക്കാഡമി ഈ സീസണിൽ നേടുന്ന പതിമൂന്നാമത്തെ കിരീടനേട്ടമാണിത്. അഞ്ച് തവണ റണ്ണറപ്പുമായി.