കുന്ദമംഗലം മേഘലാ മോട്ടോർ തൊഴിലാളി സാമൂഹ്യക്ഷേമ സഹകരണ സംഘത്തിൻ്റെ പുതിയ സംരംഭമായ നീതി സ്പെയർ പാർട്സ് കടയുടെ ഉൽഘാടനം കുന്ദമംഗലം എം എൽ എ പിടിഎ റഹിം നിർവഹിച്ചു.പെരുവയൽ കല്ലേരിയിലെ സംഘം ഓഫീസിൻ്റെയും കടയുടെയുംസമീപത്ത് നടന്ന ചടങ്ങിൽ പി കെ പ്രേമനാഥ് അദ്ധ്യക്ഷനായി.പി ആരിഷ് സ്വാഗതവും, സി പ്രമോദ് നന്ദിയും പറഞ്ഞു.പെരുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഉനൈസ് അരീക്കൽ, പി.അനിത എന്നിവർ മുഖ്യാതിഥികളായ ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഹംസ നെച്ചിൽ തൊടികയിൽ (IUML) അഭിത പട്ടോത്ത് (BJP) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എല്ലാ വിധമോട്ടോർ വാഹനങ്ങൾക്കും ആവശ്യമായ സ്പെയർ പാർട്സുകളും ന്യായവിലയിൽ ഷോപ്പിലൂടെ ലഭ്യമാക്കുമെന്ന് സംഘം ഭരണ സമിതി അറിയിച്ചു.