കോവിഡ് കാലത്ത് നിശ്ചലമായ കുട്ടികളുടെ സർഗാത്മത വിണ്ടെടുക്കാൻ വിദ്യാർത്ഥികൾക്കായി രണ്ടു ദിവസങ്ങളിലായി ഹിമായത്തുൽ ഹയർ സെക്കണ്ടറി സ്കൂൾ നാടക കളരി സംഘടിപ്പിച്ചു.
കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ - കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സി. രേഖ നാടക കളരി ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ വി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.പി സലിം, എ.എം നുറുദ്ധീൻ മുഹമ്മദ് പ്രശസ്ത നാടക - സിനിമ അഭിനയ പരിശീലകൻ കെ.വി. വിജേഷ് പ്രസംഗിച്ചു. കൺവീനർ കെ.പി.സാജിദ് സ്വാഗതവും വി.പി. റൈഹാനത്ത് നന്ദിയും പറഞ്ഞു.