പെരുവയൽ ഐസിസി വാർഷികത്തിന് തുടക്കമായി
പെരുവയൽ സിഎം മെമ്മോറിയൽ ഐസിസി യുടെ വാർഷികവും ശൈഖുന സി എം വലിയുല്ലാഹിയുടെ ആണ്ടുനേർച്ചക്കും കല്ലേരി സി. എം നഗറിൽ തുടക്കം കുറിച്ചു. മടവൂർ മഖാ സിയാറത്തിന് സി. എം മുഹമ്മദ് അബൂബക്കർ സഖാഫി നേതൃത്വം നൽകി. സ്വാഗത സംഘം ചെയർമാൻ പി. ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ പതാക ഉയർത്തി. സമ്മേളനം മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉത്ഘാടനം ചെയ്തു. ഐ. സി. സി പ്രസിഡന്റ് മൂസ സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സിനാൻ അദനി മുടിക്കോട് മുഖ്യ പ്രഭാഷണം നടത്തി.സയ്യിദ് പൂക്കോയ തങ്ങൾ, സയ്യിദ് മുത്തുക്കോയ തങ്ങൾ,സയ്യിദ് ഫസൽ ഹാഷിം സഖാഫി, കെ. പി ബീരാൻ മുസ്‌ലിയാർ, ടി. പി മുഹമ്മദ് കാമിൽ സഖാഫി, എൻ. കെ ശംസുദ്ധീൻ,നൗഫീർ കുറ്റിക്കാട്ടൂർ എന്നിവർ സംബന്ധിച്ചു. കെ
പി ഉമർ സഖാഫി സ്വാഗതവും കെ. ടി മുഹമ്മദ് അലി നന്ദിയും പറഞ്ഞു. ഇന്ന് റാഫി അഹ്സനി മത പ്രഭാഷണം നടത്തും. ഞായറാഴ്ച നടക്കുന്ന ദിക്ർ ദുആ സമ്മേളനത്തോടെ സമാപിക്കും