മുസ്ലിം യൂത്ത് ലീഗ് യുവജന റാലി മെയ് 28 ന്
പെരുവയല്‍:
മതസാഹോദര്യ കേരളത്തിനായി എന്ന ശീര്‍ഷകത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത നിയോജക മണ്ഡലം റാലിയുടെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യുവജാഗ്രത റാലി 2022 മെയ് 28 ശനി പുവ്വാട്ട്പറമ്പില്‍ നിന്നും കുറ്റിക്കാട്ടൂരിലേക്ക് സംഘടിപ്പിക്കാന്‍ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് അകംപൊരുള്‍ സംഗമം തീരുമാനിച്ചു. യുവജാഗ്രത റാലിയുടെ വിജയത്തിനായുള്ള സ്വാഗത സംഘ രൂപീകരണ യോഗം മെയ് 16 തിങ്കള്‍ വൈകീട്ട് 7.00 മണിക്ക് കുറ്റിക്കാട്ടൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ചേരാനും സംഗമം തീരുമാനിച്ചു. കുന്ദമംഗലം പഞ്ചായത്തില്‍ പൈങ്ങോട്ടുപുറത്തും, ചാത്തമംഗലം പഞ്ചായത്തില്‍ കട്ടാങ്ങലും, മാവൂര്‍ പഞ്ചായത്തിലും, പെരുവയല്‍ പഞ്ചായത്തിലെ പുവ്വാട്ടുപറമ്പും, പെരുമണ്ണ പഞ്ചായത്തില്‍ പെരുമണ്ണയിലും പന്തീരങ്കാവ് മേഖലയില്‍ പാലാഴിയിലും ഒളവണ്ണ മേഖലയില്‍ കുന്നത്തുപാലത്തും സീതി സാഹിബ് വിചാര വേദിയുമായി അഫിലിയേറ്റ് ചെയ്ത ലൈബ്രറികള്‍ ആരംഭിക്കും.
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ മൂസ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ വിവിധ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് ഐ സല്‍മാന്‍ അദ്ധ്യക്ഷനായിരുന്നു. നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ് എ ടി ബഷീര്‍, ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷറര്‍ കെ എം എ റഷീദ്, സെക്രട്ടറി ഒ എം നൗഷാദ്, മണ്ഡലം ഭാരവാഹികളായ സി നൗഷാദ്, കെ പി സൈഫുദ്ധീന്‍, യു എ ഗഫൂര്‍, ടി പി എം സാദിക്ക്, അഡ്വ. ജുനൈദ് ടി പി, സി ടി മുഹമ്മദ് ശരീഫ്, മുഹമ്മദ് കോയ കായലം, പ്രവര്‍ത്തക സമിതി അംഗങ്ങളായ സിദ്ധീഖ് തെക്കയില്‍, മുര്‍ത്താസ് കെ എം, റസാഖ് പുള്ളന്നൂര്‍, എന്‍ എ അസീസ്, അബ്ദുള്ള നിസാര്‍ എന്‍ ടി, യാസര്‍ പുവ്വാട്ടുപറമ്പ്, അന്‍സാര്‍ പെരുവയല്‍, റിയാസ് പുത്തൂര്‍മഠം, സജീര്‍ മാസ്റ്റര്‍ പാഴൂര്‍, അഡ്വ. ജുനൈദ് മൂര്‍ക്കനാട്, അഷ്റഫ് കമ്പിളിപറമ്പ്, സി എം മുഹാദ്, ബൈജു എം വി, കബീര്‍ പുളിക്കത്താഴം, മജീദ് പെരിങ്ങളം, അല്‍ത്താഫ് പൈങ്ങോട്ടുപുറം എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞിമരക്കാര്‍ മലയമ്മ സ്വാഗതവും ട്രഷറര്‍ സലീം കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.