കുഞ്ഞു മനസ്സിന്റെ നന്മക്ക് പാരിതോഷികമായി സൈക്കിൾ വാങ്ങിച്ചു നൽകി
ഒരുവർഷം മുഴുവൻ
.തനിക്കു ലഭിക്കുന്ന നാണയത്തുട്ടുകൾ ഒരു തുണ്ടിലാക്കി ശേഖരിച്ചു വെച്ചുകൊണ്ട്. ആയിരക്കണക്കിന് രോഗികളുടെ ആശ്വാസ കേന്ദ്രമായി പ്രവർത്തിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് സി ച്ച് സെന്റർ വാർഷിക ധനസമാഹരണ ദിനത്തിൽ. തന്റെ തുണ്ട് പൊട്ടിച്ചു അതിലെ മുഴുവൻ തുകയും സി ച്ച് സെന്ററിനായി നൽകി.. ഒരു നാടിന്റെ മുഴുവൻ പ്രശംസ പിടിച്ചുപറ്റിയ... ഊർക്കടവ് അമ്പായത്തൊടിക അഹമ്മദ് കുട്ടിയുടെ മൂന്നാം ക്ലാസുകാരനായ മകൻ കുഞ്ഞു സുഹൈലിന്റെ.. വലിയ മനസ്സിന്റെ നന്മയ്ക്ക് സ്ഥലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ.. പെരുന്നാൾ സമ്മാനമായി സൈക്കിൾ വാങ്ങിച്ചു നൽകി... അമ്പായത്തൊടിക സുഹൈലിനെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഒ എം നൗഷാദ് സൈക്കിൾ സുഹൈലിന് കൈമാറി.. വാർഡ് മുസ്ലിം ലീഗ് നേതാക്കളായ പി എം അബ്ദുറഹ്മാൻ ഹാജി, ടി അബ്ദുൽസലാം, ഷമീം ഊർക്കടവ്, ഗ്ലോബൽ കെഎംസിസി ഭാരവാഹികളായ സലാം തറോൽ,ഷറഫുദ്ദീൻ എ കെ, സുഹൈലിന്റെ_ പിതാവ് അഹമ്മദ് കുട്ടി എ കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു