പുഷ്പാർച്ചനയും അനുസ്മരണവും
പുവ്വാട്ട് പറമ്പ്:
പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ഡി.സി.സി.മെമ്പർ സി.യം. സദാശിവൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് രവികുമാർ പനോളി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ.രാമചന്ദ്രൻ ,ബിനു എഡ്വേർഡ്, വിനോദ് എളവന, ശബരിമുണ്ടക്കൽ, സതീഷ്പെരിങ്ങൊളം എന്നിവർ പ്രസംഗിച്ചു.