മാവൂർ: കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറായി ചുമതലയേറ്റ എം.സി. കുഞ്ഞിമോയിൻ കുട്ടിയെയും അങ്കണവാടി വർക്കറായി വിരമിച്ച ടി.രാധയെയും മാവൂർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് ഗ്രാമ സഭയിൽ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യ പ്രകാശ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുകുഞ്ഞൻ അധ്യക്ഷത വഹിച്ചു. ടി. രജ്ഞിത്ത്, മൈമൂന കടുക്കാഞ്ചേരി, ഗീതാമണി, എ.പി. മോഹൻ ദാസ് , ഒ.പി.അബ്ദുൾ സമദ്, പി.ടി.അബ്ദുൾ മുനീർ, സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.