ബേപ്പൂർ മേഖല ഗ്ലോബൽ കെ.എം.സി.സി
പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
ബേപ്പൂർ :
ബേപ്പൂർ മേഖലയിലെ പാവപെട്ട 100 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. ബേപ്പൂർ മേഖല ഗ്ലോബൽ കെ.എം.സി.സിയാണ് ഇങ്ങനെ ഒരു പദ്ധതിയുമായി മുന്നോട്ട് വന്നത്. ബേപ്പൂർ എസ്.ടി.യു ഓഫിസിൽ നടന്ന പരിപാടിയിൽ ഗ്ലോബൽ കെ.എം.സി.സി ബേപ്പൂർ മേഖല വൈസ് പ്രസിഡന്റ് ഉമ്മർകോയ ബേപ്പൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം ഗ്ലോബൽ കെ.എം.സി.സി ചെയർമാൻ അസീസ് കറുത്തേടത്ത് കിറ്റിന്റെ വിതരണോദ്‌ഘാടനം നിർവഹിച്ചു. ബേപ്പൂർ മേഖല കെ.എം.സി.സി നടത്തിയ ഈ പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം. മമ്മദ് കോയ ഹാജി അഭിപ്രായപെട്ടു. ഗ്ലോബൽ കെ.എം.സി.സി മണ്ഡലം നേതാക്കളായ ഷാനവാസ് സി.പി, സലിം എം.എൽ.സി, റാഷിദ് തങ്ങൾ, ഇ.കെ അബ്ദുൽ ലത്തീഫ്, മേഖല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ജബ്ബാർ മാസ്റ്റർ, ഹനീഫ ബേപ്പൂർ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹനീഫ, നജീബ് ഖത്തർ, സാജിദലി ബഹ്റൈൻ ,കാസിംകുവൈത്ത് , റാസിക്ക്ഒമാൻ,നജ്മുദ്ധീൻ ഒമാൻ ,PPC നദീർ ,എസ്.ടി.യു പ്രതിനിധി അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ഗ്ലോബൽ കെ.എം.സി.സി ബേപ്പൂർ മേഖല ജനറൽ സെക്രട്ടറി ഷമീർ കല്ലിങ്ങൽ സ്വഗതവും ഓർഗനൈസിംഗ് സെക്രട്ടറി ജിയാദ് നന്ദിയും പറഞ്ഞു.