പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി
സ്കൂളും പരിസരവും ശുചീകരിച്ചു
എളേറ്റിൽ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി എളേറ്റിൽ.ജി.എം.യു.പി.സ്ക്കൂളും പരിസരവും ബഹുജന പങ്കാളിത്തത്തോടെ ശുചീകരിച്ചു.കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ, പി.ടി.എ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്.
ഒന്നാം വാർഡ് മെമ്പർ സജിത, പി.ടി.എ പ്രസിഡണ്ട് റജ്ന കുറുക്കാംപൊയിൽ, എസ്.എം.സി ചെയർമാൻ വിനോദ് എളേറ്റിൽ, പ്രധാനാധ്യാപകൻ അനിൽ കുമാർ, സീനിയർ അസിസ്റ്റൻറ് അബ്ദു സലീം, സ്റ്റാഫ് സെക്രട്ടറി എൻ.പി.മുഹമ്മദ്, അധ്യാപികമാരായ സുജാത ,ജമീല എന്നിവർ നേതൃത്വം നൽകി.