പ്രവേശനോത്സവും ജേതാക്കളെ ആദരിക്കലും
സൗത്ത് അരയങ്കോട് ഇർശാദുൽ ഔലാദ് മദ്രസ്സ പ്രവേശനോത്സവും കഴിഞ്ഞ പൊതു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും റൈഞ്ച് സെക്രട്ടരി കെ. മുഹമ്മദ് ബാഖവി ഉൽഘാടനം ചെയ്തു. ചടങ്ങിൽ അഹമ്മദ് കുട്ടി അരയങ്കോട് അദ്ധ്യക്ഷത വഹിച്ചു. ഇക്കഴിഞ പത്താം ക്ലാസ്സ് പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ ഷാക്കിർ അഹമ്മദിനെ മഹല്ല് കമ്മറ്റി അനുമോദിച്ചു.മഹല്ല് ഖത്തീബ് കെ.അഹമ്മദ് കോയ മുസ്ല്യാർ , അബ്ദുറസാഖ്പുതുകോട്, ഹമീസ് ഫൈസി, ബാസിത് ഫൈസി എന്നിവർ അനുമോദന പ്രസംഗം നടത്തി. ജനറൽ സെക്രട്ടരി പൊയിലിൽ അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു.