തറോൽ ദാറുൽ ഹുദാ സുന്നി മദ്രസയിൽ ഫത്ഹേ മുബാറക്ക് സംഘടിപ്പിച്ചു
എളേറ്റിൽ:
തറോൽ സി എം വലിയുല്ലാഹി മെമ്മോറിയൽ ദാറുൽ ഹുദാ സുന്നി മദ്രസയിൽ പുതുവർഷ മദ്രസ പ്രവേശനോത്സവം, ഫതഹേ മുബാറക്ക് സംഘടിപ്പിച്ചു.
സദർ മുഅല്ലിം സലാഹ് നൂറാനി മങ്ങാടിന്റെ അധ്യക്ഷതയിൽ മദ്രസ പ്രസിഡന്റ് കെ പി അഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തു. പി അബു മുസ്‌ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
എ പി സൈനുൽ ആബിദീൻ സഖാഫി, പി വി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, കെ പി അബൂബക്കർ മാസ്റ്റർ സംബന്ധിച്ചു.
പി വി അഹമ്മദ് കബീർ സ്വാഗതവും പി വി അബ്ദുൽ സമദ് നന്ദിയും പറഞ്ഞു.