റേഷന്‍ മണ്ണെണ്ണ വില കുതിക്കുന്നു
കോഴിക്കോട്:
റേഷന്‍ മണ്ണെണ്ണയുടെ വില കുതിച്ചുയരുന്നത് ജനങ്ങള്‍ക്ക് പ്രഹരമാവുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ 53 രൂപ വില നല്‍കിയാണ് ഉപഭോക്താക്കള്‍ മണ്ണെണ്ണ വാങ്ങിയത്. ഇപ്പോള്‍ 31 രൂപ വര്‍ദ്ധിപ്പിച്ചു കൊണ്ട് 84 രൂപയിലെത്തിയിരിക്കുന്നു. പുതുക്കിയ വില പ്രകാരം, ഇന്ന് (06.05.2022) മുതൽ ലിറ്ററിന് 84/- രൂപ ആയിരിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് ഡിപ്പാർട്മെന്റ് അറിയിച്ചു.
റേഷന്‍ വ്യാപാരികള്‍ക്ക് 19 രൂപ വിലയുള്ളപ്പോള്‍ രണ്ട് രൂപ 20 പൈസ കമ്മീഷന്‍ ആയിരുന്നത് 84 രൂപ എന്ന ഭീമമായ വര്‍ദ്ധനവു വരുത്തിയപ്പോഴും ഇതേ കമ്മീഷന്‍ തന്നെയാണ് തുടരുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.