ശാക്തീകരണത്തിന് വേറിട്ട മാതൃകയായി കൂളിമാട് മഹല്ല് കമ്മിറ്റി
കൂളിമാട് :
ആരോഗ്യ വിദ്യാഭ്യാസ സാമ്പത്തിക രംഗത്തെ സമ്പൂർണ്ണ ശാക്തീകരണ ലക്ഷ്യത്തിൽ കൂളിമാട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പഠന യാത്ര നവ്യാനുഭവമായി .
26 അംഗ സംഘമാണ് വയനാട് കൂളിവയലിലെ സൈൻ ക്യാമ്പസിലെത്തി ഏകദിന ശില്പശാലയിൽ പങ്കെടുത്തത്. പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്ററുടെ അധ്യക്ഷതയിൽ ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു.
റാഷിദ് ഗസ്സാലി, അബ്ദുല്ല ദാരിമി ക്ലാസെടുത്തു. ഇവർക്ക് മഹല്ല് കമ്മിറ്റി ഉപഹാരം സമർപ്പിച്ചു
ജ: സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജി, ജുനൈദ് ഹുദവി, അയ്യൂബ് കൂളിമാട്, കെ.ടി.എ. നാസർ, ടി.വി.ഷാഫി മാസ്റ്റർ, ഇ .കുഞ്ഞോയി ,കെ. അസ്ഹറുദ്ദീൻ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി.