Peruvayal News

Peruvayal News

യാത്രയയപ്പും പൂർവവിദ്യാർത്ഥി സംഗമവും നടത്തി

യാത്രയയപ്പും പൂർവവിദ്യാർത്ഥി സംഗമവും നടത്തി

 കട്ടാങ്ങൽ : പാലക്കാടിയിലെ 109ആം നമ്പർ അങ്കണവാടിയിൽ നിന്നും 38 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്ന വർക്കർ ശ്രീമതി സതീദേവി ടീച്ചർ, ശ്രീമതി രാധ എന്നിവർക്ക് അനുമോദനവും യാത്രയയപ്പും പൂർവവിദ്യാർത്ഥി സംഗമവും നടത്തി. ചടങ്ങിൽ വെച്ച് ശ്രീ.ദേവരാജൻ മാസ്റ്ററേയും ആദരിച്ചു. പരിപാടി അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. 

അങ്കണവാടി പരിസരത്ത് നടന്ന പരിപാടിയിൽ 2021-22 ബാച്ചിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും വൈകീട്ട് 6:30 മുതൽ പൂർവ്വവിദ്യാർഥികളുടെയും നാട്ടുകാരുടെയും കലാപരിപാടികളും നടന്നു. 

ശ്രീ കെ.സി ഗംഗാധരൻ സ്വാഗതം പറഞ്ഞു. ചാത്തമംഗലം പഞ്ചായത്ത് മെമ്പർമാരായ പ്രസീന (വാർഡ് 7),
ചന്ദ്രമതി(വാർഡ് 6),
കിഴക്കേ മുതിയേരി പുഷ്പ(വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ). 
ചൂലൂർ നാരായണൻ,
സുന്ദരൻ പാലക്കാടി, അഡ്വ.ചാത്തുക്കുട്ടി, ഗംഗാധരൻ. പി, സുബൈദ, ദിവ്യ, ടി കെ മുരളീധരൻ, അനിൽ കുമാർ, ഗംഗാധരൻ.പി, ഷിജുലാൽ, ബിജു ചൂലൂർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live