കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കൊടുവള്ളി ഐസിഡിഎസി ന്റെ പരിധിയിൽ നിന്നും വിരമിക്കുന്ന അംങ്കണവാടി വർക്കർ ഹെൽപ്പർ മാർക്ക് യാത്രയയപ്പ് നൽകി ആദരിച്ചു, ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി ഉത്ഘാടനം ചെയ്യുകയും വിരമിക്കുന്നവർക്കുള്ള ഉപഹാര സമ്മർപ്പണം നടത്തുകയും ചെയ്തു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ ഷഹന എസ്പി അദ്ധ്യക്ഷത വഹിക്കുകയും
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടിഎം രാധാകൃഷ്ണൻ മുഖ്യാതിധിയായി പങ്കെടുക്കുകയും ചെയ്ത ചടങ്ങിൽ കൊടുവള്ളി സിഡിപിഒ പുഷ്പ സ്വാഗതം പറയുകയും കൊടുവള്ളി ബ്ലോക്ക് ബിഡിഒ ബിജിൻ പി ജേക്കബ് , കൊടുവള്ളി ബ്ലോക്കിൻ്റെ പരിധിയിലുള്ള എല്ലാ അംഗനവാടി സൂപ്പർവൈസർമാരും കൊടുവള്ളി പ്രൊജക്റ്റിലെ എല്ലാവർക്കർമാരും ഹെൽപ്പർ മാരും പങ്കെടുക്കുകയും ഓരോ സെക്ടറിൽ നിന്നും വിരമിക്കുന്നവരായ ഉമ്മേതി (കൊടുവള്ളി സെക്ടർ ) മറിയോമ്മ, സൈനബ, കാർത്ത്യായനി (കിഴക്കോത്ത് സെക്ടർ ) ഗീത ടി കെ (മടവൂർ സെക്ടർ) ശാന്ത, നളിനി പികെ, കല്ല്യാണി ടി, യശോദ( താമരശ്ശേരി സെക്ടർ) ശാരദ, ലീല, വിമല (കട്ടിപ്പാറ സെക്ടർ) എന്നിവർ ബ്ലോക്ക് വൈസ് പ്രസിഡണ്ടിൽ നിന്ന് ആദരം ഏറ്റ് വാങ്ങുകയും ചെയ്തു,