കെഎസ്ആർടിസി അതിജീവനം ബദൽ നിർദ്ധേശങ്ങൾ സമർപ്പിക്കും. ഇ ടി മുഹമ്മദ് ബഷീർ, എംപി
കെഎസ്ആർടിസിയുടെ നിലവിലുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നതിന് വേണ്ടി ബദൽ നിർദ്ധേശങ്ങൾ ഗവൺമെൻ്റിന് സമർപ്പിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. കേരള സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്ടിയു) സംസ്ഥാന കമ്മറ്റി യോഗം തിരുവനന്തപുരം സി എച്ച് സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ച് ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. നിലവിലുള്ള തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായി മാനേജ്മെൻ്റ് ഉത്തരവിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്ന പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി സംവിധാനം അടിയന്തിരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്പെയർ പാർട്സ്, ലൂബ്രിക്കൻറ് എന്നിവയുടെ ക്ഷാമം പരിഹരിക്കണമെന്നും ജില്ല കോമൺപൂളിൽ കൂട്ടിയിട്ടിരിക്കുന്ന ബസ്സുകൾ എല്ലാം ഗതാഗതയോഗ്യമാക്കി നിരത്തിലിറക്കി പൊതുജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കണമെന്നും കെ സ്വിഫ്റ്റ് കമ്പനി കെഎസ്ർടിസിയിൽ ലയിപ്പിക്കണമെന്നും ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും അഞ്ചാം തിയ്യതിക്ക് മുമ്പായി തന്നെ വിതരണം ചെയ്യണമെന്നും യോഗം ഗവൺമെൻ്റിനോടും മാനേജ്മെൻറിനോടും ആവശ്യപ്പെട്ടു. എസ്ടിയു സംസ്ഥാന പ്രസിഡണ്ട് അഡ്വ. എം.റഹ്മത്തുള്ള മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശിഹാബ് കുഴിമണ്ണ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ പുന്നല ട്രഷറർ റഫീഖ്പിലാക്കൽ, സെക്രട്ടറിമാരായ സിദ്ധീഖലി മടവൂർ,സാജിദ് എബിസി മുണ്ടക്കയം, വൈസ് പ്രസിഡണ്ടുമാരായ ജാഫർ സി വെളിമുക്ക് യൂസുഫ് പാലത്തിങ്ങൽ, ശിഹാബ് പോരുവഴി എന്നിവർ പ്രസംഗിച്ചു.