കെടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വർക്കിംങ് ഗ്രൂപ്പ് പൊതുയോഗം.
കൊടുവള്ളി:
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വർക്കിംങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സലീന സിദ്ദീഖലി അധ്യക്ഷം വഹിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, ബ്ലോക്ക് സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻമാരായ ടി.എം രാധാകൃഷണൻ, എസ് പി ഷഹന, കെ.പി സുനീർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി അശോകൻ സംസാരിച്ചു. ബി.ഡി.ഒ ബിജിൻ പി ജേക്കബ് സ്വാഗതവും ജി.ഇ.ഒ അഭിനേഷ് കുമാർ നന്ദിയും പറഞ്ഞു.