Peruvayal News

Peruvayal News

35 വർഷത്തെ സേവനത്തിനുശേഷം രാജൻ മാസ്റ്റർക്ക് ജനകീയ യാത്രയയപ്പ് നൽകി

35 വർഷത്തെ സേവനത്തിനുശേഷം
രാജൻ മാസ്റ്റർക്ക് ജനകീയ യാത്രയയപ്പ് നൽകി

35 വർഷത്തെ  സേവനത്തിനുശേഷം സർവ്വീസിൽ നിന്നും  വിരമിക്കുന്ന ചാത്തമംഗലം ഗവ.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ രാജൻ പാക്കത്തിന് പിടിഎയുടെ നേതൃത്വത്തിൽ ജനകീയ യാത്രയപ്പ് നൽകി.ചടങ്ങ് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. 

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അബൂബക്കർ സിദ്ധീഖ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീസ സുനിൽ കുമാർ,എം.കെ അജീഷ്,ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  പോൾ കെ ജെ,മാവൂർ ബിപിസി ജോസഫ്  തോമസ്,ഇ വിനോദ് കുമാർ, ടി.കെ സുധാകരൻ,ചൂലൂർ നാരായണൻ, എൻ.പി ഹംസ മാസ്റ്റർ,സുബ്രഹ്മണ്യൻ മാസ്റ്റർ,കെ കെ സദാനന്ദൻ,എംടി വിനോദ് കുമാർ,എച്ച് എം ഫോറം മുൻ സെക്രട്ടറി കെ കെ രാജേന്ദ്ര കുമാർ, ചാത്തമംഗലം എ യു പി സ്കൂൾ പ്രധാനാധ്യാപിക ഗീത പൂമംഗലത്ത്, മുൻ പ്രധാനാധ്യാപകൻ സി പ്രേമൻ മാസ്റ്റർ, എം.കെ വേണു മാസ്റ്റർ,എം പി ടി എ ചെയർപേഴ്സൺ വാസന്തി പി എം, രാജൻ പാക്കത്ത് എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, എ.ഇ ഒ പോൾ കെ.ജെ എന്നിവർ ഉപഹാര സമർപ്പണം നടത്തി.

 പി.ടി.എ പ്രസിഡണ്ട് ഷാജു കുനിയിൽ അദ്ധ്യക്ഷത വഹിച്ചു.ചാത്തമംഗലം ഗവൺമെൻറ് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ഇൻചാർജ് ഷീബ ടി എം സ്വാഗതവും എം.വി ഷാജു നന്ദിയും പറഞ്ഞു. തുടർന്ന് ശ്രീരാഗം മ്യൂസിക്സ് കോഴിക്കോട് അവതരിപ്പിച്ച കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.
Don't Miss
© all rights reserved and made with by pkv24live