ഇനി ഞാനൊഴുകട്ടെ:
തെളിനീരൊഴുകും നവകേരളം -
രാമനാട്ടുകര നഗരസഭയിൽ വലിയ പാടം-കൊലതിരുത്തി തോട് ശുചീകരണത്തിന് തുടക്കം
സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'തെളിനീരൊഴുകും നവകേരളം' പരിപാടിയുടെ ഭാഗമായി രാമനാട്ടുകര വലിയ പാടം-കൊല തിരുത്തി തോട് ശുചീകരണത്തിന് തുടക്കം കുറിച്ചു. പരിപാടിയിയുടെ ഉദ്ഘാടനം ബഹു.നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. ബുഷ്റ റഫീഖ് നിർവഹിച്ചു. 19 ആം ഡിവിഷൻ കൗൺസിലർ കെ.ജെയ്സൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൾ ലത്തീഫ്, യമുന.കെ.എം, സഫ, കൗൺസിലർമാരായ, ഹഫ്‌സൽ,ജുബൈരിയ, റീന, ,ലളിത, ഹെൽത്ത് ഇൻസ്പെക്ടർ ബാബു.ഇ,ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ പ്രിയ, അയ്യങ്കാളി തൊഴിലുറപ്പ് എ.ഇ. ചൈതന്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ , വിശ്വംഭരൻ ,സ്വരാജ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നഗരസഭയിലെ 10, 11, 18, 19 വാർഡുകളിലൂടെ 1.5 കി.മീ ഒഴുകി നീലിത്തോട്ടിൽ ചേരുന്ന തോടിൽ പായൽ, പുല്ല് എന്നിവ വളർന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എത്തിയും ഒഴുക്ക് നിലച്ചിരുന്നു. മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും ഇതുമൂലം കാരണമായിരുന്നതായി പ്രദേശവാസികൾ പറയുന്നു.തോടിൽ നിന്നും ക്യാമ്പയിനിന്റെ ഭാഗമായി തോട് മൂടി നിൽക്കുന്ന കാടെല്ലാം വെട്ടി മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി തുടരുന്നു.രാമനാട്ടുകര റെസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ, സുരേഷ്, അലവിക്കുട്ടി, ഷാജി,രാജൻ, അനിൽ,
പ്രദേശവാസികൾ,ആശാ വർക്കർമാർ,ഹരിതകർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ ,കുടുംബശ്രീ പ്രവർത്തകർ, എന്നിവർ 2 ഗ്രൂപ്പുകൾ ആയി തിരിഞ്ഞു രാവിലെ 7 മണിക്കാരംഭിച്ച പ്രവർത്തനത്തിന്റെ ഭാഗമായി തോട്ടിലെ സ്വാഭാവിക ഒഴുക്ക് തിരിച്ചു പിടിക്കാൻ ആയി. തൊടിന്റെ തുടർ ശുചീകരണം വരും ദിവസങ്ങളിലും തുടരും. തോടിൻ്റെ രണ്ടു ഭാഗങ്ങളിൽ നിന്ന് ജലം പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു.