കിണർ ഉദ്ഘാടനം ചെയ്തു.
കട്ടാങ്ങൽ :
ചാത്തമംഗലം ഗ്രാമപഞ്ചായത് വെള്ളലശ്ശേരി വാർഡിൽ പിലാത്തോട്ടത്തിൽ കുടിവെള്ള പദ്ധതിക്കായുള്ള നിർമ്മിച്ച കിണർ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം നിർവഹിച്ചു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ എൻ കെ നദീറ അധ്യക്ഷത വഹിച്ചു. പിലാത്തോട്ടത്തിൽ, സങ്കേതം മേഖലകളിലെ 150 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.ചാത്തമംഗലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, വെള്ളലശ്ശേരി വാർഡ് മെമ്പർ വിശ്വൻ വെള്ളലശ്ശേരി കിണറിനായി സ്ഥലം സൗജന്യമായി നൽകിയ ശ്രീ ഗംഗാധരൻ നമ്ഭൂതിരി, അഹമ്മദ്ക്കുട്ടി അരയങ്കോട്, ആലുങ്ങൽ നാരായണൻ, മംഗലഞ്ചേരി ശിവൻ, ബാലഗോപാലൻ എ പി, പി വത്സൻ എന്നിവർ സംസാരിച്ചു.