അൽ മദ്രസത്തുൽ ഇസ്ലാമിയ പ്രവേശനോത്സവം.
കുന്ദമംഗലം :
കുഞ്ഞുങ്ങൾക്ക് ആവേശം പകർന്ന് വർണാഭമായ ചടങ്ങുകളോടെ മദ്രസാ പ്രവേശനോത്സവം നടന്നു. കുന്ദമംഗലത്ത് അൽ മദ്രസത്തുൽ ഇസ്‌ലാമിയയിൽ 'അറിവാണ് സ്വർഗം' എന്ന തലക്കെട്ടിൽ നടന്ന പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ഭൗതികമായും ആത്മീയമായും ഉന്നതമായ സമൂഹത്തെ വാർത്തെടുക്കുന്നതിൽ മദ്രസകളുടെ പങ്ക് ഒഴിച്ചുകൂടാൻ ആവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രസ്റ്റ് മാനേജർ എം. സിബ്ഹത്തുള്ള അധ്യക്ഷത വഹിച്ചു. സെക്കൻഡറി വിദ്യാഭാസം പൂർത്തിയാക്കിയവർക്കും ഹിക്മ ടാലന്റ് എക്സാം വിജയികൾക്കും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എം.കെ. സുബൈർ, എ.കെ. യുസുഫ് മാസ്റ്റർ, സി. അബ്ദുൽ ഹഖ്, എം.പി. അബൂബക്കർ മാസ്റ്റർ, എ.ആലിക്കുട്ടി എന്നിവർ സംസാരിച്ചു. പി.എ. അൽത്താഫ്, മിൻഹ ഫാത്തിമ, ഹയാ സഫ്റ എന്നിവർ ഗാനം ആലപിച്ചു. ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ ഇ.പി. ലിയഖത്ത് അലി സമാപന പ്രഭാഷണം നടത്തി. പ്രിൻസിപ്പൾ ലത്തീഫ് സ്വാഗതവും വൈസ് പ്രിൻസിപ്പൾ ടി.പി. റൈഹാനത്ത് നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എൻ. റുബീന, ഷൈമ ഷഫീഖ്, ജസീല റിയാസ്, സൽമ, എൻ.പി. റൈഹാനത്ത്, റഹീമ ഷെറിൻ, എൻ.ജാബിർ, എം.പി. ഫാസിൽ, ഇ.പി. ഉമർ, സിറാജുൽ ഹഖ്, എൻ. ദാനിഷ് തുടങ്ങിയവർ നേതൃത്വം നൽകി.