Peruvayal News

Peruvayal News

രാമനാട്ടുകര നഗരസഭയിൽ ഭക്ഷ്യസുരക്ഷാ പരിശോധന നടത്തി

രാമനാട്ടുകര നഗരസഭയിൽ ഭക്ഷ്യസുരക്ഷാ പരിശോധന നടത്തി

രാമനാട്ടുകര:
ഭക്ഷ്യസുരക്ഷാ വകുപ്പ്, രാമനാട്ടുകര നഗരസഭ, കുടുംബാരോഗ്യ കേന്ദ്രം എന്നിവ ചേർന്ന് രാമനാട്ടുകര നഗരസഭയിലെ മത്സ്യ മാർക്കറ്റ്, ചിക്കൻ സ്റ്റാൾ, ഹോട്ടൽ കൂൾ ബാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി. 

പരിശോധനയിൽ ഉപയോഗ്യയോഗ്യമല്ലാത്ത അഞ്ചര കിലോ മത്സ്യം , 58 കിലോ ചിക്കൻ , 6 ലിറ്റർ ഭക്ഷ്യ എണ്ണ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. 14 സ്ഥാപനങ്ങൾ പരിശോധിച്ചു. 3 സ്ഥാപനങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ചു. സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനയ്ക്ക് ഫുഡ് സേഫ്റ്റി ഓഫീസർ ജോസഫ് കുര്യാക്കോസ്, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഇ ബാബു , ടെക്നിക്കൽ അസിസ്റ്റന്റ് ജിഷ്ണു , ജൂനിയർ ലാബ് അസിസ്റ്റന്റ് മനോജ് കുമാർ, ജെ.എച്ച്.ഐ.മാരായ സജിത, സോണി ആൽബർട്ട്, ടി വിശ്വംഭരൻ ,     പി.എൻ   സൂരജ്  എന്നിവർ പങ്കെടുത്തു. ഭക്ഷ്യ വിഷ ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പരിശോ ന തുടരുമെന്ന് ഹെൽത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.എം.യമുന അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live