ഹാരിസിന്റെ ദുരൂഹ മരണം സമഗ്രമായ അന്വേഷണം നടത്തണം യൂത്ത് ലീഗ് ഈസ്റ്റ് മലയമ്മ
ഈസ്റ്റ് മലയമ്മ: അബുദാബിയിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ് തത്തമ്മ പറമ്പിലിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി പ്രതികൾ രംഗത്ത് വന്നതോടെ സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും ഉടനെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും കുടുംബത്തിന് പോലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും യൂത്ത് ലീഗ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കെ.ടി മൻസൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സിറാജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹനീഫ പൂലോട്ട്,മുസ്തഫ പീടികക്കണ്ടി , ഫൈസൽ പി.ടി,സിദ്ധീഖ് ഈസ്റ്റ് മലയമ്മ,ഹമീദ് പി.കെ, ഉനൈസ് പി, ഫൈസൽ ടി.പി സംസാരിച്ചു.