Peruvayal News

Peruvayal News

അരങ്ങ് നാടകക്കളരി സമാപിച്ചു.

അരങ്ങ് നാടകക്കളരി സമാപിച്ചു.

പന്തീരാങ്കാവ്: 
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കൊടൽ നടക്കാവ് ഡിവിഷനിലെ  ഗവ.യു.പി.സ്കൂളിൽ അഞ്ച് ദിവസമായി നടന്നു വനിരുന്ന അരങ്ങ് നാടക കളരി   സമാപിച്ചു.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗ സുജിത്ത് കാഞ്ഞോളിയാണ് നാടക കളരി സംഘടിപ്പിച്ചത് കൊടൽ നടക്കാവ് ഡിവിഷനിൽ നിന്നും നാടകത്തിൽ തത്പര്യമുള്ള ഇരുപത് പേരാണ് ക്യാമ്പിൽ പങ്കേടുത്തത്. 


അമേച്വർ നടകത്തിൽ പ്രശസ്തനായ സുധാകരൻ വിദുരയായിരുന്നു ക്യാമ്പ് ഡയരക്ടർ  കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് രവീന്ദ്രൻ പരശ്ശേരി സമാപന ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവുംചെയ്തു.
ബ്ലോക്ക് മെമ്പർ സുജിത്ത് കാഞ്ഞോളി അദ്ധ്യക്ഷനായി സിനിമതാരം  പ്രകാശ് പയ്യാനക്കൽ മുഖ്യാഥിതിയായി. ബ്ലോക്ക് ഡവലപ്പ്മെൻറ്  ഓഫീസർ സി- ചന്ദ്രൻ,  ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദുഗംഗാധരൻ, സി ബിജു, സി രവീഷ് എന്നിവർ സംസാരിച്ചു. കളരിയിൽ പരിശിലിപ്പിച്ച "ഭൂമിയിലെ അവകാശികൾ" എന്ന നാടകവും  അരങ്ങേറി.യോഗാചാര്യർ തോട്ടോളി ഗോവിന്ദൻ്റെ നേതൃത്വത്തിൽ എല്ലാ ദിവസവും യോഗക്ലാസ്സും നടന്നിരുന്നു.
Don't Miss
© all rights reserved and made with by pkv24live