റാന്തൽ 2022 സമ്മർക്യാമ്പ് സമാപിച്ചു.
കൈതപ്പൊയിൽ:
കൈതപ്പൊയിൽ എം ഇ എസ് ഫാത്തിമാറഹീം സെൻട്രൽ സ്കൂൾ സംഘടിപ്പിച്ച ത്രിദിന സമ്മർ ക്യാമ്പ് റാന്തൽ 2022 വിവിധ പരിപാടികളോടെ സമാപിച്ചു.
വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസം,
വൈജ്ഞാനിക വികാസം, ധൈക്ഷണിക മേഖലകളെ ഉയർത്തൽ ,സർഗശേഷി വളർത്തൽ , കലാകായികപരിശീലനം, ചിത്രരചനാ - ക്രാഫ്റ്റ് പരിശീലനം, തുടങ്ങിയ മികച്ച ക്ലാസുകളിലൂടെ വിദ്യാർത്ഥികളെ നല്ല വ്യക്തിത്വത്തിൻ്റെ ഉടമകളാക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ക്യാമ്പ് റസാഖ് മലപുറം ഉദ്ഘാടനം ചെയ്തു. എം ഇ എസ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ സ്കൂൾ സെക്രട്ടറി കെ.എം.ഡി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജോസഫ് വയനാട്, ശ്രീദേവി ഒറ്റപ്പാലം, ഷൈനി അഗസ്റ്റിൻ, എന്നീ ട്രയിനർ മാർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പ്രകൃതിയോട് ഇണങ്ങാതെ മനുഷ്യന് ഒരു ജീവിതമില്ല എന്ന ബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന് ഈ ക്യാമ്പിന് സാധിച്ചു. 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിൽ പ്രിൻസിപ്പൽ എം.ഐ സുനിൽ, സ്വാഗതം പറഞ്ഞു. R.K മൊയ്തീൻ കോയഹാജി
എ.സി അബ്ദുൽ അസീസ്, പി. ജാഫർ ,ലിസ്സ തോമസ്, മിനി ജോഷി, സാജിദ വേഞ്ചേരി, എന്നിവർ ആശംസയർപ്പിച്ചു. റസിയ താമരശേരി നന്ദി രേഖപ്പെടുത്തി.