കൈതപോയിൽ
ഭക്ഷണ കിറ്റും ധനസഹായവും വിതരണം ചെയ്തു
കൈതപ്പൊയിൽ അൽ ഖൈർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷണകിറ്റും ധനസഹായവും വിതരണം ചെയ്തു മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. മഹല്ല് ഫെഡറേഷൻ പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി ആർ. കെ. മൊയ്തീൻ കോയ ഹാജി അധ്യക്ഷത വഹിച്ചു.ട്രസ്റ്റ് ചെയർമാൻ ഹാരിസ് നജാത്തി സ്വാഗതം പറഞ്ഞു എസ് . വൈ. എസ് ' സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. കെ മജീദ് ഹാജി അടിവാരം, കെ പി,മുഹമ്മദ് ഹാജി കോടഞ്ചേരി തുടങ്ങിയവർ സംസാരിച്ചു കൈതപോയിൽ മഹല്ല് സെക്രട്ടറി കെ. സി മുഹമ്മദ് ഹാജി നന്ദി പറഞ്ഞു