കൃഷി ഭവൻ മുഖേന പച്ചത്തേങ്ങ സംഭരിക്കണം:
കൊടുവള്ളി :
നാളികേര വിലത്തകർച്ച കാരണം പൊറുതിമുട്ടുന്ന കർഷകരെ സഹായിക്കുന്നതിന് കേരളത്തിലെ മുഴുവൻ കൃഷി ഭവനുകൾ മുഖേനയും പച്ചത്തേങ്ങ സംഭരണം ആരംഭിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ കൊടുവള്ളി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത് അധ്യക്ഷം വഹിച്ചു. കിസാൻ രാഷ്ട്രീയ ജനതാ ദൾ സംസ്ഥാന പ്രസിഡന്റ് ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ജനതാ ദൾ സംസ്ഥാന ജനറൽ സെക്രട്ടരി ചോലക്കര മുഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
അമ്പത് രൂപ വിലയുണ്ടായിരുന്ന നാളികേരത്തിന് വാങ്ങാനാളില്ലാതെ തുച്ഛമായ വിലക്ക് വിൽക്കേണ്ട അവസ്ഥയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനത്തിന് നാളികേര വിലയിടിവ് വൻ തിരിച്ചടിയായിരിക്കയാണ്. സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണം.
ജില്ലാ വൈസ് പ്രസിഡന്റ് ശശിധരൻ പുലരി , ഗഫൂർ കൂടത്തായി , സന്തോഷ്, ഫൈസൽ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ഭാരവാഹികൾ ഗഫൂർ കൂടത്തായി (പ്രസിഡന്റ്) സുജാത മോഹൻ (വൈ: പ്രസിഡന്റ്)
എപി യൂസഫ് അലി മടവൂർ ജനറൽ സെക്രട്ടരി .
വാസു അരിയിൽ ഖജാഞ്ചി എന്നിവരെ തിരഞ്ഞെടുത്തു.