കൊടിയത്തൂരിൽ റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്തു
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വീടുകളിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കായി റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്തു.ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ച് 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 342 കുടുംബങ്ങൾക്ക് റിംഗ് കമ്പോസ്റ്റുകൾ നൽകിയത്. ഒരു കുടുംബത്തിന് 2 വീതം റിംഗ് കമ്പോസ്റ്റുകളാണ് നൽകിയത്. 2500 രൂപ വിലയുള്ള റിംഗ് കമ്പോസ്റ്റിന് 2250 രൂപ സബ്സിഡിയായി ലഭിക്കും.250 രൂപ മാത്രം ഗുണഭോക്താവ് അടച്ചാൽ മതി. ഇതിനായി 9 ലക്ഷത്തോളം രൂപയാണ് ചിലവഴിച്ചത്.
റിംഗ് കമ്പോസ്റ്റിൻ്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി: ഷംലൂലത്ത് നിർവഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കരീം പഴങ്കൽ, ടി.കെ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു