പ്രതിഭകളെ ആദരിച്ചു.
മടവൂർ വിഷൻ പള്ളിത്താഴത്തിന്റെ ആഭിമുഖ്യത്തിൽ എൻ എം എം എസ്, യു എസ് എസ് , എൽ എസ് എസ് സ്കോളർഷിപ്പുകൾ നേടിയ വിഷൻ അക്കാദമിയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.
മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു.
വിഷൻ ചെയർമാൻ വി സി റിയാസ് ഖാൻ അധ്യക്ഷത വഹിച്ചു.
മടവൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബുഷ്റ പുളോടുമ്മൽ അനുമോദന പ്രഭാഷാണം നടത്തി , മടവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി വി അബുബക്കർ , കെ എം മുഹമ്മദ് മാസ്റ്റർ , എ പി നാസർ മാസ്റ്റർ, പി നാസർ മാസ്റ്റർ, യു വി മുഹമ്മദ് മൗലവി, എ പി യൂസഫ് അലി , പി യു ഫൈസൽ ഫൈസി, കെ എം അബൂബക്കർ എന്നിവർ സംസാരിച്ചു.
മിഷൻ കൺവീനർ പി സി സഹീർ മാസ്റ്റർ സ്വാഗതവും പി ഫാറൂഖ് മാസ്റ്റ്ർ നന്ദിയും പറഞ്ഞു