Peruvayal News

Peruvayal News

ഫ്രഷ് കട്ട് ദുർഗന്ധം: സി.പി.ഐ എം ജനകീയ മാർച്ച് സംഘടിപ്പിച്ചു

ഫ്രഷ് കട്ട് ദുർഗന്ധം: 
സി.പി.ഐ എം ജനകീയ മാർച്ച് സംഘടിപ്പിച്ചു


 താമരശ്ശേരി: 
കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോടിനോട് ചേർന്ന് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന  
ഫ്രഷ് കട്ട് കോഴി അറവ് മാലിന്യ സംസ്ക്കരണ പ്ലാന്റിലേക്ക് സി.പി.ഐ എം കോടഞ്ചേരി ലോക്കൽ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. 

കരിമ്പാലകുന്ന് അങ്ങാടിയിൽ നിന്നും ആരംഭിച്ച ബഹുജന മാർച്ചിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. പ്ലാൻ്റിൻ്റെ സമീപത്തുവച്ച് മാർച്ച് പോലീസ് തടഞ്ഞു.
 പ്ലാന്റിന്റെ സമീപത്ത് ചേർന്ന ധർണ സി.പി.ഐ എം തിരുവമ്പാടി ഏരിയാ സെക്രട്ടറി വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. ജന ജീവിതം ദുസ്സഹമാക്കുന്ന രൂക്ഷമായ ദുർഗന്ധമാണ് ഫ്രഷ്ക്കട്ടിൽ നിന്നുണ്ടാവുന്നതെന്നും അടിയന്തിരമായി വിഷയം പരിഹരിക്കാൻ മാനേജ്മെന്റും ഉദ്യോഗസ്ഥ സംവിധാനങ്ങളും തയ്യാറകണമെന്നും അല്ലാത്ത പക്ഷം തുടർ സമരങ്ങളിലൂടെ ഈ വിഷയത്തിന് ശാശ്വത പരിഹാരം കാണാൻ സി.പി.ഐ എം ജനങ്ങളോടൊപ്പം ഉണ്ടാവുമെന്നും ഉറപ്പ് നല്കി. ധർണ സമരത്തിന് സി.പി.ഐ എം ലോക്കൽ സെക്രട്ടറി ഷിജി ആന്റണി അധ്യക്ഷത വഹിച്ചു. സമരസമിതി രക്ഷാധികാരി കെ.പി ചാക്കോച്ചൻ, ജോർജ്കുട്ടി വിളക്കുന്നേൽ, അഹമ്മദ് കോയ സാഹിബ്, പുഷ്പ സുരേന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്തു. സമരസമിതി കൺവീനർ ഏ.എം ഫൈസൽ സ്വാഗതവും ആന്റു മണ്ടകത്ത് നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live