കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് മാസം മുതൽ ജൂലൈ വരെ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള കുന്ദമംഗലം മണ്ഡല തല ഉത്ഘാടനം. മണ്ഡലം പ്രസിഡണ്ട് സെയ്തുമുഹമ്മദ് ബാവ പ്രവർത്തക സമിതി അംഗം സമദ് കുറ്റിക്കാട്ടൂരിന് അംഗത്വ ഫോം നൽകിക്കൊണ്ട് നിർവഹിച്ചു.. കുവൈത്ത് മെഹബൂലയിൽ വെച്ച് നടന്ന ചടങ്ങിൽ കെ കെ എം സി സി സംസ്ഥാന കമ്മിറ്റി ഉപാദ്യക്ഷൻ അസ്‌ലം കുറ്റിക്കാട്ടൂർ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, ജനറൽ സെക്രട്ടറി ഡോ:മുഹമ്മദ് അലി മണ്ഡലം ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ചിറ്റാരി പിലാക്കൽ, പ്രവർത്തക സമിതി അംഗങ്ങളായ നജ്മുദ്ദീൻ,റിഫാദ് തുടങ്ങിയവർ സംബന്ധിച്ചു