സീതി സാഹിബ് കൾച്ചറൽ സെന്റർ
കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
കൊടിയത്തൂർ:
കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെൻ്ററിൻ്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസ് സെൻ്ററുമായി സഹകരിച്ച് കിഡ്നി രോഗ നിർണ്ണയ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
കൾച്ചറൽ സെന്റർ പ്രസിഡന്റ് സി പി ചെറിയ മുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ സെൻ്റർ ജനറൽ സെക്രട്ടറി പി സി അബ്ദുന്നാസർ അദ്ധ്യക്ഷത വഹിച്ചു. ഡയാലിസ് സെൻ്റർ ചെയർമാൻ പി.എ ജബ്ബാർ ഹാജി മുഖ്യാഥിതിയായി സംബന്ധിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫസൽ കൊടിയത്തൂർ, ശിഹാബ് മാട്ടുമുറി, കലങ്ങോട്ട് ഹസ്സൻകുട്ടി, വി എ റഷീദ് മാസ്റ്റർ, സി പി അസീസ് കോ ഓഡിനേറ്റർ നൗഷീർ നാലകത്ത്, ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
ഇരുന്നൂറ് പേരെ പരിശോധനക്ക് വിധേയമാക്കിയ ക്യാമ്പിന് ഇ ആലിക്കുട്ടി, എൻ നസറുള്ള, പി പി ഉണ്ണിക്കമ്മു, പൈതൽ തറമ്മൽ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, റഈസ് ചേപ്പാലി, ജസീം മണക്കാടി, അനസ് കാരാട്ട്, സാഹിർ തറമ്മൽ, ഷമീബ് മണക്കാടി, നിഹാൽ വളപ്പിൽ, പി സി അദ്നാൻ തുടങ്ങിയവർ നേതൃത്വം നൽകി.