മാധ്യമ പ്രവർത്തകനെ അക്രമിച്ച സംഭവത്തിൽ ഹോട്ടൽ നടത്തിപ്പുകാർക്ക് എതിരെ കേസെടുത്തു
കേരളാ വിഷന്‍ റിപ്പോര്‍ട്ടര്റും കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ യൂണിയൻ (KRMU) കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ഫ്രാന്‍സിസ് ജോഷിയെ ആക്രമിച്ച ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് ഉള്ളിയേരിയില്‍ പച്ചമുളക് എന്ന പേരില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന്റെ നടത്തിപ്പുകാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെയും വൃത്തിഹീനമായും അനുമതിയില്ലാതെയും പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ കഴിഞ്ഞ ദിവസം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അടച്ചു പൂട്ടിച്ചിരുന്നു. ഈ സ്ഥാപനത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫ്രാന്‍സിസ് ജോഷിയെയാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍ ആക്രമിക്കുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തത്.