കെ പീസ് ആയുർ ഡ്രോപ്സ് കെട്ടിടോദ്ഘാടനം
കൊടിയത്തൂർ:
സ്ത്രീ സംരംഭകത്വത്തിന് മാറ്റ് കൂട്ടി കൊടിയത്തൂരിൽ നിന്നും ഒരു ഉത്പന്നം. കേശ സംബന്ധമായ രോഗങ്ങൾക്ക് പരിഹാരമായി ചെറുകിട സംരംഭവുമായി കേ പീസ് ആയുർ ഡ്രോപ്സ്.
ഇന്നലെ വൈകുന്നേരം 4 മണിക്ക് സൗത്ത് കൊടിയത്തൂർ (നാട്ടിക്കല്ലിങ്ങൽ) നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനം നിർവഹിച്ചു.
എൻ കെ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ശ്രീമതി കെ ജി സീനത്ത്, ശ്രീ ഫസൽ കൊടിയത്തൂർ, പി.അബ്ദുറഹ്മാൻ സലഫി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ജഅ്ഫർ സാദിഖ് നന്ദി പ്രകാശിപ്പിച്ചു.