താൽക്കാലിക ഡിവൈഡർ സ്ഥാപിച്ചു
രാമനാട്ടുകര: നഗരത്തിൽ യൂണിവേഴ്സിറ്റി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ രാമനാട്ടുകര എയർപോർട്ട് റോഡിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് കൊണ്ട് ഇവിടെ അപകടങ്ങൾ പതിവാണ്. ജനങ്ങൾ ഐഡ് പോസ്റ്റ് എസ് ഐ അരവിന്ദൻ്റ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അദ്ദേഹം ട്രാഫിക് എ .സി .ശ്രീ രാജുവിനെ അറിയിക്കുകയും അതിനെ തുടർന്നാണ് ഡിവൈഡർ സ്ഥാപിച്ചത്.
നഗരത്തിൽ എയർപോർട്ട് റോഡും യൂണിവേഴ്സിറ്റി റോഡും സംഗമിക്കുന്ന പാർക്ക് ജംഗ്ഷനിൽ താത്കാലിക ഡിവൈഡർ സ്ഥാപിച്ചു വീതിയേറിയ റോഡിൽ അപകടസാധ്യത ഒഴിവാക്കാനാണ് ട്രാഫിക് പോലീസിൻ്റ ഈ നടപടി .യൂണിവേഴ്സിറ്റി റോഡിലേക്ക് പ്രവേശിക്കുന്നതും നഗരത്തിലേക്ക് വരുന്നതുമായ വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടി ഡിവൈഡർ സ്ഥാപിച്ചത് . ഇത് വാഹന യാത്രക്കാർക്ക് ഏറെ സൗകര്യമായി. പാർക്ക് ജംഗ്ഷനിൽ ദേശീയപാത 45 അടിയോളം വീതിയുണ്ട് ഇവിടെ റോഡ് കുറുകെ കടക്കുനവരും അപകട ഭീഷണി നേരിടുരുന്നു വീതിയുള്ള റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനങ്ങൾ അടുത്തെത്തി പലപ്പോഴും യാത്രക്കാർ അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത് തലനാരിഴക്കാണ്. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച താൽക്കാലിക ഡിവൈഡർ പ്രയോജനം കണ്ടാൽ ഇവിടെ സ്ഥിരം ഡിവൈഡർ നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ട്രാഫിക് അസിസ്ൻറ് കമ്മീഷണർ പി.കെ ,രാജു പറഞ്ഞു.