ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഉദ്ഘാടനം
മാവൂർ:
ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെൻററിൽ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ. ദർശന ദിലീപ് പദ്ധതി വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കെ.എം. അപ്പുകുഞ്ഞൻ, ശുഭ ശൈലേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.