അടിവാരം ഹെൽത്ത് സെന്ററിൽ ഡോക്റ്ററെ നിയമിക്കുന്നതിന് സർവ്വ കക്ഷി യോഗം ചേർന്നു
അടിവാരം:
പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ
4,5,6,വാർഡ് ഉൾകൊള്ളുന്ന അടിവാരത്ത് ടൗണിൽ ഏറെകാലമായി നേരിടുന്ന ചികിത്സാസൗകര്യകുറവ് പരിഹരിക്കുന്നതിന് ഹെൽത്ത് സെന്ററിൽ ഒരു ഡോക്ടറെടെ നിയമനവുമായി ബന്ധപ്പെട്ട് സർവ്വകക്ഷി യോഗം ചേർന്നു.
സാധാരണകാരായ കർഷകർ, കൂലി പണിക്കർ,പാവംപ്പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അടിവാരം മേഖയിൽ പുതുപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രമാണ് ഒരു ആശ്രയമായിട്ടുള്ളത്.പ്രതികൂല കാലവസ്ഥകളിൽ അംഗ പരിമിതിയുള്ളവർക്കും വയോജനങ്ങൾക്കും പുതുപ്പാടിയിലെ
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരുക എന്നത് പ്രയാസവും ദുഷ്ക്കരവുമാണ് ഈ പ്രയാസത്തിൽ നിന്നും ഒരു മോചനത്തിനാണ് നിലവിലുള്ള അടിവാരം ഹെൽത്ത്' സെന്ററിൽ ഡോക്റ്ററെ നിയമിക്കണമെന്ന ആവശ്യവുമായി ചുമട്ടു തൊഴിലാളി യൂണിയനുകൾ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്.
അടിവാരം ഹെൽത്ത് സെന്ററിൽ ചേർന്ന യോഗത്തിൽ പുതിയ സർവ്വകക്ഷി കമ്മറ്റിയെ തിരഞ്ഞെടുത്തു.യോഗം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസി.ബീനാ തങ്കച്ചൻ ഉൽഘാടനം ചെയ്തു,അഞ്ചാം വാർഡ് മെമ്പറും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ സിന്ധു ജോയി അദ്ധ്യക്ഷനായി എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, ഡ്രൈവേഴ്സ് യൂണിയൻ, ചുമട്ടു തൊഴിലാളി സംഘടനാ പ്രതിനിധികൾ, വ്യാപാരികളും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്ത യോഗത്തിന് ജാഫർ കണലാടും സ്വാഗതവും നന്ദി സതീഷും പറഞ്ഞു.