ചൂലൂർ സി.എച്ച് സെൻ്ററിൽ സ്നേഹ സംഗമവും ലിഫ്റ്റ്, ഡോർമെറ്ററി, കിണർ, വെഹിക്കിൾ ഷെഡ് ഉദ്ഘാടനങ്ങളും നടത്തി.
മാവൂർ:
ചൂലൂർ സി.എച്ച് സെൻ്ററിൽ സ്നേഹ സംഗമവും
നിർമാണം പൂർത്തിയാക്കിയ വിവിധ സൗകര്യങ്ങളുടെയും പദ്ധതികളുടെയും ഉദ്ഘാടനവും ആഘോഷപൂർവം നടന്നു.
ലിഫ്റ്റ്, ഡോർമെറ്ററി, കിണർ, വെഹിക്കിൾ ഷെഡ് എന്നിവയുടെ ഉദ്ഘാടനകർമ്മമാണ് നടത്തിയത്.
ലിഫ്റ്റിൻ്റെ ഉദ്ഘാടനം സ്പോൺസർ കൂടിയായ ഹമദ് മൂസ (യു.എം ഫഹദ് ഖത്തർ) നിർവഹിച്ചു. ഡോർമെട്രി ചൂലൂർ സി എച്ച് സെൻറർ ഖത്തർ ചാപ്റ്റർ ട്രഷറർ ടി.പി ഉമ്മർ, ഖത്തർ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബഷീർ ഖാൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സെൻ്റർ കോമ്പൗണ്ടിൽ പണികഴിപ്പിച്ച
കിണർ ഉദ്ഘാടനം മോൻസി എളമരം നിർവഹിച്ചു. വെഹിക്കിൾ ഷെഡ് ദുബായ് കെ.എം.സി.സി കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് സൈദ് മുഹമ്മദ് കുറ്റിക്കാട്ടൂർ, ഉസ്മാൻ കുറ്റിക്കാട്ടൂർ, നിസാർ മുറിയനാൽ, ശിഹാബ് പാലക്കുറ്റി, അഷ്റഫ് കീഴ് വാറ്റ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
സ്നേഹവിരുന്ന് പ്രമുഖ കവിയും സാഹിത്യകാരനുമായ പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. ഇ ടി മുഹമ്മദ് ബഷീർ എം.പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി, സി.കെ. കാസിം, ഖാലിദ് കിളി മുണ്ട എന്നിവർ സംസാരിച്ചു. സി.എച്ച് സെൻറർ പി.ആർ.ഒ കെ.പി യൂ അലി അതിഥികളെ പരിചയപ്പെടുത്തി. കെ.എ. ഖാദർ മാസ്റ്റർ സ്വാഗതവും സെക്രട്ടറി ഹംസ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് രോഗികൾക്ക് ആശ്വാസമേകാൻ കോഴിക്കോട്
കേളി കേരള സംഗീത സാന്ത്വനം പരിപാടി സംഘടിപ്പിച്ചു. ഫൈസൽ എളേറ്റിൽ, ഹാരി ബക്കർ, ലുഖ്മാൻ അരീക്കോട്, കരീം മാവൂർ,
മുക്കം സജിദ, ആര്യ മോഹൻ ദാസ്, കെ.ടി.പി. മുനീറ,
വിളയിൽ ഫസീല തുടങ്ങിയ ഗായകർ ഗാനങ്ങൾ ആലപിച്ചു.