കുന്ദമംഗലം ഉപജില്ലയ്ക്ക് പൊൻ തിലകമായ് എയ്റോബിക്ക് ടീം.
കുന്ദമംഗലം ഉപജില്ലയിലെ കായികാധ്യാപകരുടെ കൂട്ടായ്‌മയിൽ HM ഫോറം നേതൃത്വം നൽകുന്ന എയ്റോബിക്ക് പരിശീലനം ആരംഭിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ ജെ പോൾ സാറിന്റെ ആശയത്തിന് സാക്ഷാത്കാരം നൽകിയത് HM ഫോറമാണ്. കുന്ദമംഗലം ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പഠിക്കുന്ന നൂറോളം കുട്ടികളാണ് എയ്റോബിക്ക് ടീമിലുള്ളത്. ഉപജില്ല തലത്തിലുള്ള വിവിധ പരിപാടികൾക്ക് ഊർജ്ജം പകരാൻ എയ്റോബിക്ക് ടീം സജ്ജമാണ്. പരിശീലനം ലഭിച്ച കുട്ടികൾ ഉപജില്ലയിലെ മൊത്തം കുട്ടികൾക്കും തുടർ പരിശീലനം നൽകുവാനും ഉദ്ദേശിക്കുന്നു. LP, UP വിഭാഗത്തിലെ അദ്ധ്യാപകർക്ക് ഫ്രീ ഹാൻറ് ഡ്രിൽ പരിശീലനം മെയ് 23, 24 തിയ്യതികളിൽ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.