ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് ,
പെരുവയൽ:
പുവ്വാട്ടുപറമ്പ് പെട്രോൾ പമ്പിന് സമീപം ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് സാരമായ പരിക്കേറ്റു.
പെട്രോൾ പമ്പിൽ നിന്നും പുറത്തിറങ്ങിയ ബൈക്കിനെ
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.