ഹാരിസിന്റെ ദുരൂഹ മരണം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
കെട്ടാങ്ങൽ :2020 മാർച്ചിൽ അബുദാബിയിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ചാത്തമംഗലം ഈസ്റ്റ് മലയമ്മ ടി. പി. ഹാരിസിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുമ്പിൽ കൊണ്ടു വരണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികൾ ആവിഷ്കരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ടി. പി. ഹംസ അധ്യക്ഷത വഹിച്ചു. എൻ. പി. ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ്, വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി,ടി. പി. അഹമ്മദ് കുട്ടി ഹാജി,മുഹമ്മദ് പൈറ്റൂളി, എൻ. പി. ഹമീദ് മാസ്റ്റർ, ഷരീഫ് മലയമ്മ, പി. ആലിക്കുഞ്ഞി, പി. ഇബ്രാഹിം കുട്ടി സഖാഫി, ഐ. എം. സിബി സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി എൻ. പി. ഹംസ മാസ്റ്റർ (ചെയർമാൻ )ടി. പി. അഹമ്മദ് കുട്ടി ഹാജി, ടി. പി. ഹംസ, ഐ. എം. സിബി (വൈസ് ചെയർമാൻ )മുഹമ്മദ് പൈറ്റൂളി (കൺവീനർ )മൊയ്തു പീടികക്കണ്ടി, പി. ഇബ്രാഹിം കുട്ടി സഖാഫി, എൻ. പി. ഹമീദ് മാസ്റ്റർ (ജോ. കൺവീനർ)ഷരീഫ് മലയമ്മ (ട്രഷറർ ) എന്നിവരെ തെരെഞ്ഞെടുത്തു.