കണ്ണഞ്ചേരി റഫീഖുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവം നടത്തി.
കണ്ണഞ്ചേരി റഫീഖുൽ ഇസ്ലാം മദ്രസയിൽ പ്രവേശനോൽസവം നടത്തി. പുതിയ കുട്ടികളെ സ്വാഗതം ചെയ്തു കൊണ്ട് നടത്തിയ പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
ISM ജില്ലാ പ്രസിഡൻ്റ് അഹ്മദ് നിസാർ ഒളവണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
PTAപ്രസിഡൻറ് പി സുബൈർ അധ്യക്ഷത വഹിച്ചു. ഷജീർ ഖാൻ സ്വാഗത ഭാഷണം നടത്തി.
ഫജ്ർ സ്വാദിഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
കമ്മറ്റി ഭാരവാഹി പി.പി അബ്ദുല്ലക്കോയ ആശംസാ പ്രസംഗം നടത്തി., റജീന ടീച്ചർ നന്ദി പറഞ്ഞു.
ഖുർആൻ, തജ് വീദ്, ഹദീസ്, വിശ്വാസം, കർമ്മശാസ്ത്രം , ഇസ്‌ലാമിക ചരിത്രം, അറബി ഭാഷാപഠനം എന്നിവ ഉൾക്കൊള്ളുന്ന KNMമദ്രസ എഡുക്കേഷൻ ബോർഡിന്റെ സിലബസാണ് റഫീഖുൽ ഇസ്ലാം മദ്രസ പിന്തുടരുന്നത്. രണ്ട് തവണ സംസ്ഥാന തലത്തിൽ 5, 7 ക്ലാസ്സുകളിൽ ഒന്നാം റാങ്ക് കരസ്തമാക്കിയിട്ടുണ്ട്.