ട്രാഫിക് ബ്ലോക്കിന് ശാശ്വത പരിഹാരം വേണം: വ്യാപാരികൾ
മുക്കം : മിനി സിവിൽസ്റ്റേഷനടക്കം നിരവധി ഗവൺമെന്റ് സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന അഗസ്ത്യന്മുഴി അങ്ങാടിയിലേക്ക് മലയോരമേഖലകളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് ദിവസേന എത്തിച്ചേരുന്നത്. അടിക്കടി ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് മൂലം കാൽനട യാത്രക്കാർക്കും, വ്യാപാരികൾക്കും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ആയതിനാൽ ട്രാഫിക് ബ്ലോക്കിന് ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യന്മുഴി യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പെരുമ്പടപ്പ് ഓർക്കിഡ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർഷിക തെരഞ്ഞെടുപ്പ് യോഗം കെ വി വി ഇ എസ് ജില്ലാ സെക്രട്ടറി റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. ജോസഫ് പൈമ്പിള്ളി അധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പോൾസൺ അറക്കൽ മുഖ്യ വരണാധികാരിയായിരുന്നു. പി പ്രേമൻ, കെ സി നൗഷാദ്, അലി അക്ബർ, ജിൽസ് പെരിഞ്ചേരി, മുഹമ്മദ് പാതിപ്പറമ്പിൽ,ടി.കെ സുബ്രഹ്മണ്യൻ, പി.കെ റഷീദ്, ലത്തീഫ് എ കെ, പ്രമോദ്. സി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ -ജോസഫ് പൈമ്പിള്ളി (പ്രസിഡന്റ് ), ടി. കെ. സുബ്രഹ്മണ്യൻ (ജനറൽ സെക്രട്ടറി ), പി. കെ. റഷീദ് (ട്രെഷരാർ ).