കൃഷ്ണ പ്രിയാനന്ദ സരസ്വതി
പെരുമണ്ണ ഗ്രാമ പഞ്ചായത്തിന് സൗജന്യമായി സ്ഥലം വിട്ടുനൽകി
പെരുമണ്ണ:
പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ സൗജന്യമായി 10.67 സെൻറ് സ്ഥലം വിട്ടുനൽകി. പൂർവ്വാശ്രമത്തിൽ മങ്ങത്തായ കേശവൻ നമ്പൂതിരിയുടെ സഹധർമിണി മാതാ കൃഷ്ണ പ്രിയാനന്ദ സരസ്വതിയാണ് ഭൂമി സൗജന്യമായി പഞ്ചായത്തിന് വിട്ടു നൽകിയത്.
സൗജന്യമായി വിട്ടു നൽകിയ ഭൂമിയുടെ ആധാരം മരം മാതാ കൃഷ്ണ പ്രിയാനന്ദ സരസ്വതിയിൽ നിന്നും കുന്ദമംഗലം എംഎൽഎ പി.ടി.എ റഹീം ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി ഉഷ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ദീപ കാമ്പുറത്ത്, എം.എ പ്രതീഷ്, ബ്ലോക്ക് മെമ്പർമാരായ കെ അജിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.പി കബീര്‍, കെ.കെ ഷമീർ, എം.ജി വിനോദ്, വിഷ്ണു സജിത്ത് എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പ്രശാന്ത് എസ്.കെ നന്ദി പറഞ്ഞു.