ഗതകാല സ്മരണകൾ അയവിറക്കി പതിറ്റാണ്ടുകൾക്ക് ശേഷം എ ഐ സി മെമ്മറിസ് അംഗങ്ങൾ പഴയ ക്ലാസ് റൂമിൽ വീണ്ടും ഒത്തുചേർന്നു
പാഴൂർ അൻസാറുൽ ഇസ്ലാം കോളേജ് 1994-96 പ്രീ-ഡിഗ്രി ബാച്ചിലെ മുപ്പതോളം വരുന്ന സഹപാഠികളാണ് പതിറ്റാണ്ടുകൾക്ക് ശേഷം അൻസാറിലെ പഴയ ക്ലാസ് റൂമിൽ വീണ്ടും ഒത്തുചേർന്ന് ഗതകാലസ്മരണകൾ അയവിറക്കിയത്...
നാലുവർഷം മുമ്പ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി എ ഐ സി മെമ്മറീസ് എന്ന പേരിൽ പ്രസ്തുത ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് രൂപം നല്കി. ജീവ-കാരുണ്യ പ്രവർത്തനങ്ങളും സൗഹൃദ സംഗമങ്ങളുമെല്ലാമായി നിരവധി തവണ ഒത്തുചേർന്നിരുന്നു വെങ്കിലും കോളേജ് പഠനം കഴിഞ്ഞ് ഇറങ്ങിയതിനു ശേഷം ആദ്യമായി അൻസാറിലേക്കുള്ള തിരിച്ചുപോക്കും. ഓർമ്മകളുറങ്ങുന്ന പഴയ ക്ലാസ് റൂമിൽ സഹപാഠികൾക്കും പൂർവ്വ അധ്യാപകനുമൊപ്പം കാൽനൂറ്റാണ്ടിനുശേഷം വീണ്ടും അൽപസമയം ചിലവഴിക്കാൻ കഴിഞ്ഞതുമെല്ലാം സംഗമത്തെ ശ്രദ്ധേയമാക്കുകയും ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിക്കുന്നതുമായി
പാഴൂർ അൻസാറുൽ ഇസ്ലാം മദ്രസ ഹാളിൽ എ ഐ സി ചെയർമാൻ കലാം മാസ്റ്ററുടെ അദ്യക്ഷതയിൽ നടന്ന ചടങ്ങ് കോളേജ് മുൻ പ്രിൻസിപ്പാൾ കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും അദ്ദേഹത്തെ.പൂർവ്വ വിദ്യാർത്ഥികൾ ചടങ്ങിൽ മൊമെന്റോ നല്കി ആദരിക്കുകയും ചെയ്തു പരിപാടിയോട് അനുബന്ധിച്ച് നടത്തിയ സഈദ് മരക്കാർ അനുസ്മരണ ചടങ്ങിൽ ഫാറൂഖ് കോളേജ് റിട്ട പ്രൊഫസർ:Dr. സി കെ അഹമ്മദ് മാസ്റ്റർ, അനുസ്മരണ ഭാഷണം നടത്തി. കോളേജ് മുൻ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് നദ്‌വി,വയോളി ഹസ്സൻ മാസ്റ്റർ തുടങ്ങിയവർ അഥിതികളായി ചടങ്ങിൽ പങ്കെടുത്തു .പാഴൂർ മുഹമ്മദ് മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നല്കി .എ ഐ സി കൺവീനവർ *ടി പി മുഷ്താഖ് ആമുഖ ഭാഷണവും,ജോ:കൺവീനവർ സി കെ ഫർഹത്ത് റഹ്മാൻ സ്വാഗതവും എ ഐ സി വനിതാ വിംഗ് അധ്യക്ഷ സെക്കീന ഇബ്രാഹിം നന്ദി പ്രകാശനവും നിർവഹിച്ചു. എ ഐ സി കൂട്ടായ്മയിലെ അംഗങ്ങളായ. നൗഷാദ് കൽപ്പള്ളി, സലാം മാസ്റ്റർ പനങ്ങോട്,നാസർ കുറ്റിക്കടവ്, സാബിറ കട്ടാങ്ങൽ,ഉമൈബാനു ടീച്ചർ, സൗദ കാരശ്ശേരി, നജ്മു തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.എ ഐ സി മെമ്മറീസ് കോർഡിനേറ്റർ സലാം തറോൽ എ ഐ സി മെമ്മറീസ് കൂട്ടായ്മയുടെ സ്ഥാപകയും വനിതാ വിഭാഗം ആദ്യക്ഷയുമായ സെക്കീന ഇബ്രാഹിം തുടങ്ങിയവരെ ചടങ്ങിന്റെ ഭാഗമായി ആദരിച്ചു .
പരിപാടിക്കിടെ എ ഐ സി കുടുംബത്തിലെ കൊച്ചു മിടുക്കി 4 വയസ്സുകാരി ഫർവ മറിയം പാടിയ മനോഹര ഗാനം സദസ്സിന് വളരെയധികം ഹൃദ്യമായി ചങ്ങിനോട് അനുബന്ധിച്ച്..എ ഐ സി പ്രവാസി വിഭാഗം ഒരുക്കിയ വിരുന്നു സൽക്കാരത്തിലും പങ്കെടുത്ത്.. അടുത്ത ഒത്ത് ചേരലിനുള്ള തിയ്യതിയും നിശ്ചയിച്ചാണ് അംഗങ്ങൾ പിരിഞ്ഞത്..എ ഐ സി അംഗങ്ങളായ സലാം തറോൽ, റഫീഖ്, സൽമാൻ, സീനത്ത്, സുലൈഖ,,ഷാഹിന, നുസ്രത്, ഹൈറുന്നീസ,സുഹറ സഫിയ,ഷാഹിദ, ഉമ്മുകുൽസു,റൈഹാനത്ത് ,തുടങ്ങിയവർ നേതൃത്വം നല്കി.