കൊയിലാട് രിഫാഇയ്യ സെന്റർ പെരുന്നാൾ കിറ്റ് നൽകി
കൊടുവള്ളി :
പുത്തൂർ കൊയിലാട് രിഫാഇയ്യ സെന്റർ മുന്നൂറോളം കുടുംബത്തിന് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു, കൊയിലാട് സയ്യിദ് കുഞ്ഞി സീതി കോയ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു ,
വർഷങ്ങളുടെ പാരമ്പര്യമുള്ള രിഫാഇയ്യ സെന്റർ ജീവിത വഴിയിൽ വീണുപോയവർക്ക് കൈത്താങ്ങാവാൻ കഴിഞ്ഞുവെന്ന് രിഫാഇയ്യ കമ്മിറ്റി വിലയിരുത്തി.
വിദ്യാഭ്യാസ സംസ്‍കാരിക മേഖലകളിൽ രിഫാഇയ്യയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാണെന്ന് പി ടി എ റഹീം എം എൽ എ പറഞ്ഞു,
യാഹു അഹ്സനി തിരൂർ, ഉബൈദുള്ള സഖാഫി തരുവണ, കെ കെ അബ്ദുള്ള ഹാജി, അലി , ശംസുദ്ധീൻ സഖാഫി പാലക്കുന്നു, കെ റഷീദ് കുണ്ടത്തിൽ, കുഞ്ഞായിൻ ഹാജി കെ സി മുഹമ്മദ് ഹാജി മൊയ്തീൻ കുട്ടി ഹാജി പുത്തൂർ സി കെ മുഹമ്മദ്, അസീസ് വി ഒ ടി, ബഷീർ കുണ്ടത്തിൽ സംസാരിച്ചു
എൻ പി മുഹമ്മദ് സഖാഫി പാലക്കുന്നു സ്വാഗതവും താജുദ്ധീൻ ഉമൈദി പാലക്കുന്നു നന്ദിയും പറഞ്ഞു