കുട്ടികളെ ഉല്ലാസഭരിതരാക്കി "ഉല്ലാസക്കൂട്ടം" അവധിക്കാല ക്യാമ്പ്
പന്നിക്കോട്:പന്നിക്കോട് എ.യു.പി സ്കൂളിൽ കുട്ടികളെ ഉല്ലാസഭരിതരാക്കി ഉല്ലാസക്കൂട്ടം അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ബെല്ലടിക്കും മുമ്പേ എന്ന പദ്ധതിയുടെ ഭാഗമായി SS M ITE നെല്ലിക്കാപറമ്പ് D.EL. Ed വിദ്യാർത്ഥികളുടെ അക്കാദമിക പിന്തുണയോടെയാണ് പരിപാടി നടത്തപ്പെട്ടത്. രണ്ട് ദിവസങ്ങളിലായി നടത്തപ്പെട്ട ക്യാമ്പിൽ ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. പരിപാടി മഴവിൽ മനോരമ കോമഡി ഉത്സവം ഫൈം ഷാസ് അഫ്നാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് വി.പി ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു. മാനേജർ സി കേശവൻ നമ്പൂതിരി
റസ് ല പി.പി എന്നിവർ ആശംസകൾ അറിയിച്ചു. ജസീം സ്വാഗതവും നഹീം നന്ദിയും പറഞ്ഞു. മധുരം മലയാളം ,ഗണിത കളികൾ, തിയേറ്റർ സാധ്യതകൾ, നിർമ്മാണം, ശാസ്ത്ര കൗതുകം എന്നീ മേഖലകൾ ഉൾപ്പെടുത്തി ക്യാമ്പ് ശ്രദ്ധേയമായി. മുഹമ്മദ് ഷാഫി, നഹിം കെ പി , ആസിം എൻ , ജസീം ഓ.ക്കെ , നിദാ ഫെമിൻ, ശിഹാന,അമീന ഹെന്ന,ഷിഫ സി.കെ,ഷംന, ലുജൈന,ആയിഷ സിനി,നാജിയ ,റഹ്മാ ഗഫൂർ , അസ് ലഹ നൂർ എന്നിവർ ക്ലാസ് നയിച്ചു. മെയ് മാസത്തിൽ സംഘടിപ്പിച്ച ക്യാമ്പ് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി. പരിപാടിക്ക് SSM ITE വൈസ് പ്രിൻസിപ്പൾ ശ്രീ. അബ്ദുറഹ്മാൻ സാർ, എ.യു.പി.എസ് അധ്യാപകർ പി.കെ.അബ്ദുൽ ഹക്കീം, രമ്യ, ഗൗരി, സുഭഗ , സർജിന, സവ്യ, നുബ് ല , സഫ , സജിത, ബിനു എന്നിവർ നേതൃത്വം നൽകി.