യുവമോർച്ച കൂളിമാട് പാലത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മാവൂർ:കൂളിമാട് പാലത്തിന്റെ സ്ലാബ് തകർന്നതിൽ അയിമതി ആരോപിച്ച് യുവമോർച്ച കുന്ദംമംഗലം മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി. ഊരാളുങ്കൽ -പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന ആവശ്യവുമായാണ് യുവ മോർച്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. യുവ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് കുമാർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മണ്ഡലം യുവ മോർച്ച പ്രസിഡന്റ് ജിബിൻ മാടഞ്ചേരി അധ്യക്ഷനായി. ശരത്ത്, ഹരി പ്രസാദ് രാജ ,പി സുനോജ് കുമാർ, പി സുകേഷ്, ബിബിൻ തുടങ്ങിയവർ സംസാരിച്ചു.